Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Piravi Day

America

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ

ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ല​ക​ളെ​യും രു​ചി വൈ​ഭ​വ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ (എ​ച്ച്ആ​ർ​എ) അ​വ​ത​രി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം "കേ​ര​ളോ​ത്സ​വം - A Journey Though Tradition' വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

2009ൽ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ നാ​ളി​തു വ​രെ​യു​ള്ള വ്യ​സ്ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ൽ മി​ക​വു​റ്റ​താ​യി മാ​റി​ക്ക​ഴി​ഞ്ഞു.

മാ​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റാ​ന്നി കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന ഒ​രു മ​നോ​ഹ​ര കേ​ര​ള മേ​ള​യാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്. നാ​ട്യ, നൃ​ത്ത, സം​ഗീ​ത പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞൊ​രു ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​ക​ളൊ​രു​ക്കി​യ ഒ​രു ക​ലാ​മേ​ള​യാ​യി അ​ത് മാ​റി.

എ​ച്ച്‌​ആ​ർ‌​എ പ്ര​സി​ഡ​ന്‍റ് ബി​ജു സ​ഖ​റി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ഡി​ഡ്ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ ഉ​ത്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റി​യാ​ൻ സ്വാ​ഗ​തം അ​റി​യി​ച്ചു. പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ വി​ശി​ഷ്ഠാ​തി​ഥി​യാ​യി​രു​ന്നു

ജ​ഡ്ജ് ജൂ​ലി മാ​ത്യു, മാ​ഗ് പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ര​ക്ഷാ​ധി​കാ​രി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജീ​മോ​ൻ റാ​ന്നി കേ​ര​ള​പ്പി​റ​വി ദി​ന സ​ന്ദേ​ശം ന​ൽ​കി.

 

Latest News

Corehub Up